പ്രാദേശികം

മാനവികതയുടെ പ്രവാചകൻ മെഗാ ക്വിസ് '24 ഈരാറ്റുപേട്ട നൂറുൽ ഇസ്ലാം വിമൻസ് കോളേജ് ജേതാക്കൾ

ഈരാറ്റുപേട്ട : ഫൗസിയ കോളേജ് ഓഫ് ആർട്സ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് നടത്തിയ മാനവികതയുടെ പ്രവാചകൻ  മെഗാ ക്വിസ് 24 ൽ ഈരാറ്റുപേട്ട നൂറുൽ ഇസ്ലാം വിമൻസ് കോളേജ് ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി ജേതാക്കളായി.ഹിബാ മറിയം , ഷെഫ്ന ശരീഫ്    എന്നിവർ ഒന്നാം സ്ഥാനവും ബാസിമാ മർജാൻ ,ഹാദിയ സന എന്നിവർ രണ്ടാം സ്ഥാനവും നേടി. ഈരാറ്റുപേട്ട അൽ മനാർ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ ഐറാ ഹാശ്മി , സുമയ്യ നിയാസ് എന്നിവർക്കാണ് മൂന്നാം സ്ഥാനം.

രാവിലെ 9 15 ന് ഹാഷിർ നദ്‌വിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം കോട്ടയം ജില്ല ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീ പി എ അമാനത്ത് ഉദ്ഘാടനം ചെയ്തു. 

 കോട്ടയം ,ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ അൻപതോളം സ്ഥാപനങ്ങളിൽ നിന്നും 150 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ലോകപ്രശസ്ത പണ്ഡിതൻ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി രചിച്ച കാരുണ്യത്തിന്റെ തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു മെഗാ ക്വിസ് നടന്നത്. ഫൗസിയ കോളേജ് അധ്യാപകരായ നാസിഹ് നജാത്ത്, യാസിർ പാറയിൽ എന്നിവർ മത്സരം നിയന്ത്രിച്ചു. 5 റൗണ്ട് നീണ്ടുനിന്ന മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ്, തൊടുപുഴ ജാമിഅ ഇബ്നു മസ്ഊദ്, ഈരാറ്റുപേട്ട ഹാമീം അക്കാദമി, കാഞ്ഞിരപ്പള്ളി നൂറുൽഹുദാ അറബി കോളേജ്, നടയ്ക്കൽ തൻമിയാ ഇസ്ലാമിക് സ്കൂൾ എന്നീ സ്ഥാപനങ്ങളുടെ ടീമുകൾ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു.

വൈകുന്നേരം ആറര മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഹാഫിള് മുഹമ്മദ് ഉനൈസ് ഖാസിമി അധ്യക്ഷത വഹിച്ചു.ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. 'മാനവികതയുടെ പ്രവാചകൻ ' എന്ന വിഷയത്തിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ ഹാഫിള് മൗലാനാ അബ്ദുശകൂർ ഖാസിമി   മുഖ്യപ്രഭാഷണം നടത്തി. അജ്മി ഗ്രൂപ്പ് ചെയർമാൻ ഹാജി അബ്ദുൽ ഖാദർ കണ്ടത്തിൽ സമ്മാന വിതരണം നടത്തി.ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഇല്യാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഹല്ല് ഇമാമുമാരായ ബി എച്ച് അലി മൗലവി ബാഖവി, മുഹമ്മദ് അഷ്റഫ് മൗലവി കൗസരി , മജ്ലിസുൽ ഖുർആനിൽ കരീം പ്രസിഡൻറ് ഹാഷിം ദാറുസ്സലാം, വിജയികളെ പ്രതിനിധീകരിച്ച് സുമയ്യ നിയാസ് എന്നിവർ ആശംസ നേർന്നു. ഫൗസിയ ട്രസ്റ്റ് ചെയർമാൻ പി എം മുഹമ്മദ് ആരിഫ് സ്വാഗതവും മജ്ലിസിൽ ഖുർആനിൽ കരീം ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. 8:45 ഓടെ പ്രോഗ്രാം സമാപിച്ചു