പ്രാദേശികം

മാനവികതയുടെ പ്രവാചകൻ: മെഗാ ക്വിസ് ഒക്ടോബർ 19 ന്

ഈരാറ്റുപേട്ട: ഫൗസിയ കോളേജ് ഓഫ് ആർട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മാനവികതയുടെ പ്രവാചകൻ' മെഗാ ക്വിസ് അടുത്ത മാസം 19 ന് നടക്കും. രാവിലെ 9.30 ന് ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 21 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികളുടെ രണ്ട് പേർ വീതമുള്ള ടീമുകൾക്ക് മത്സരിക്കാം. ഖാലിദ് സൈഫുല്ലാഹ് റഹ്മാനി രചിച്ച മാനവികതയുടെ പ്രവാചകൻ എന്ന ഗ്രന്ഥത്തെ അവലംബമാക്കിയാണ് മത്സരം നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 25,000, 15,000, 10,000 രൂപ വീതം സമ്മാനമായി ലഭിക്കും. 
കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾക്കും 8075601883, 9037462233 നമ്പറുകളിൽ ബന്ധപ്പെടാം.