ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിൽഎൽ.എസ് .ജി .ഡി സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കേരളാ ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു.ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ്എം.എസ് സാനു ധർണ ഉദ്ഘാടനം ചെയ്തു.
ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചു വെക്കുക,കോൺട്രാക്ടർ മാരോട് അനാവിശ്യമായി പണം ആവിശ്യപെടുക,ഫയലുകളിൽ താമസം വരുത്തുക. തുടങ്ങിയ കാര്യങ്ങൾ അനുവദിക്കാൻ കഴിയുകയില്ലന്ന് എം.എസ് സാനു പറഞ്ഞു. കോർഡിനേറ്റർ ബിനു മണ്ഡപത്തിൽ അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി വി.ഒ മഹേഷ്, ഏരിയ സെക്രട്ടറി പി.ബി ഫൈസൽ , ട്രഷറർ റ്റി.എൻ വിനോദ് എന്നിവർ സംസാരിച്ചു