ഈരാറ്റുപേട്ട:പൂഞ്ഞാർ എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദ്ദേശ പ്രകാരം ഈരാറ്റുപേട്ട വടക്കേക്കരയിൽ റെഗുലേറ്റർ കം ബ്രിഡ്ജി(RCB) നുള്ള സാധ്യതാ പഠനത്തിന് മുന്നോടിയായി മൈനർ ഇറിഗേഷൻ എക്സി എഞ്ചിനിയർ കോട്ടയം, MVIP പ്രൊജക്ട് ഡിവിഷൻ കൂത്താട്ടുകുളം ,മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സി. എൻജിനിയർ &അസി. എൻജിനിയർ പാലാ, തുടങ്ങിയവരുടെ നേതൃത്വത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സൈറ്റ് സന്ദർശനം നടത്തി.
ഈരാറ്റുപേട്ടയിലെ കുടിവെള്ള പ്രശ്നത്തിനും, പുഴയിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നത് ഒഴിവാക്കി അടിക്കടിയുണ്ടാവുന്ന പ്രളയദുരിതങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ RCB ക്ക് കഴിയും എന്നു കരുതുന്നു, ടൗൺ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വാഹന ഗതാഗതം സാധ്യമായ പാലം കൂടി പദ്ധതിയിൽ ഉൾപ്പെടുന്നതിനാൽ ടൗണിലെ ഗതാഗത കുരുക്ക് കുറക്കുന്നതിനും സഹായകരമാകും. പദ്ധതി പൂർത്തിയാകുമ്പോൾ രണ്ട് പുഴകളിലുമായി രൂപപ്പെടുന്ന ജലാശായത്തിൽ പ്രാദേശിക ജല ടൂറിസം പ്രൊജക്റ്റ് നടപ്പാക്കാനും സാധിക്കും. 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ RCB ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട ടൗൺ -തടവനാൽ ചെക്ക് ഡാമും, ഈറ്റിലക്കയം ചെക്ക് ഡാമും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ എന്നിവരുമായി എക്സിക്യുട്ടീവ് എഞ്ചിനീയർ ഫോൺ മുഖാന്തിരംആശയ വിനിമയം നടത്തി..