ഈരാറ്റുപേട്ട: മതസ്പർദ്ദ, ഭീകര പ്രശ്നം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ 2017 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണവും നമ്പരും തീയതിയും നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡോ.കെ.എം ദിലീപ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് ഉത്തരവ് നൽകി.
പി. എ.മുഹമ്മദ് ഷെരീഫ് പ്രസിഡൻ്റ് ഈരാറ്റുപേട്ട ജനകീയ വികസന ഫോറം കമ്മീഷന് നൽകിയ അപ്പീലിലാണ് ഈ ഉത്തരവ് നൽകിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർദ്ദ, ഭീകര പ്രശ്നം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ
രേഖപ്പെടു ത്തിയിരിക്കുന്ന വിഷയത്തിൽ 2017 മുതൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണവും നമ്പരും തീയതിയും വിശദവിവരങ്ങളുമാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് 2023 ഒക്ടോബർ 31 ന് ഷെരീഫ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് .ഈ അപേക്ഷ 20 23 നവംമ്പർ 7 ന് വിവരവകാശ നിയമം വകപ്പ് 8 ( ഐ)(ജി) പ്രകാരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ നിരസിച്ചു.
തുടർന്ന്2023 ഡിസംമ്പർ 8 ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാലായ്ക്ക് മുഹമ്മദ് ഷരീഫ് ഒന്നാം അപ്പീൽ നൽകി. ഈ അപ്പീൽ നിരസിച്ചതിനെ തുടർന്ന് മുഹമ്മദ് ഷെരീഫ് 2024 ജനുവരി 9ന് വിവരവകാശ കമ്മീഷനിൽ ഷരീഫ് വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകിയത്.ഈ അപ്പീലിലാണ് ഇപ്പോൾ ഉത്തരവായത്.