പ്രാദേശികം

എസ്. കെ. പൊറ്റക്കാട് അനുസ്മരണം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്. . പൊറ്റക്കാടിന്റെ നാൽപ്പത്തി രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനന്ത സാധ്യമായ സഞ്ചാര പാതയുടെ വായനാ സുഖം പകർന്നു നൽകിയ മഹാനായ എഴുത്തുകാരൻ ഇന്നും ഒരോ സഞ്ചാരിക്കും വഴി കാട്ടിയാണ്.ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട 

(ഫെയ്സ്) സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, റഫീഖ് പട്ടരുപറമ്പിൽ, ചരിത്രകാരൻ കെ.എം. ജാഫർ, ഹാഷിം ലബ്ബ, മുഹ്സിൻ. പി.എം, പി.പി.എം. നൗഷാദ്, ബിജിലി സെയിൻ, ഷബീർ കെ.എം, സലിം കുളത്തിപ്പടി എന്നിവർ സംസാരിച്ചു