പ്രാദേശികം

ഒറ്റ തെരഞ്ഞടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും സെമിനാർ

ഈരാറ്റുപേട്ട - മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സെമിനാർ ഇന്ന് തിങ്കൾ വൈകിട്ട് 6.30 ന് ഈരാറ്റുപേട്ട  വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എണ്ണം പറഞ്ഞ മഹാന്മാരിൽ പ്രമുഖനായ സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഒറ്റത്തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും എന്ന വർത്തമാന കാല വിഷയത്തിൽ കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും ചിന്തകനും യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ ഷെരിഫ് സാഗർ കോഴിക്കോട് സംസാരിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സെമിനാർ ഉൽഘാടനം ചെയ്യും. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.വി.പി. നാസർ അദ്ധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി അമീർ ചേനപ്പാടി സ്വാഗതം പറയും. മുസ്ലിം ലീഗ് യൂത്ത് ലീഗ് പോഷക സംഘടനാ ജില്ലാ - മണ്ഡലം - മുനിസിപ്പൽ തല നേതാക്കൾ , മറ്റ് സാമൂഹിക നേതാക്കൾ സംസാരിക്കും. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി 14 ജില്ലാ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രൗണ്ഡമായ ഈ പരിപാടിയിൽ ജില്ലയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. വി. പി .നാസർ ജന.സെക്രട്ടറി അമീർ ചേനപ്പാടി അറിയിച്ചു.