ഈരാറ്റുപേട്ട :ദൈവത്തിൻ്റെ കരുണാകടാക്ഷങ്ങൾ
നാം ഏവരിലും വർഷിക്കുമാറാകട്ടെ.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് തണലിൻ്റെ നേതൃത്തിൽ ഈരാറ്റുപേട്ടയിൽ നടന്ന് വരുന്നത്. 2019 ൽ ചാരിറ്റി മേഖലയിൽ നമ്മുടെ നാട്ടിൽ ആദ്യമായി സ്ഥാപിച്ച ഡയാലിസിസ് സെൻ്ററോടു കൂടിയാണ് തണലിൻ്റെ പ്രവർത്തനം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ നിരവധി സ്ഥാപനങ്ങൾ തണലിൻ്റെ കീഴിൽ ഈരാറ്റുപേട്ടയിൽ ആരംഭിക്കാൻ കഴിഞ്ഞു. സാമ്പത്തികമായി പ്രയാസപ്പെടുന്ന നിത്യരോഗികളെ സഹായിക്കുക എന്നതാണ് തണലിൻ്റെ പ്രധാന ലക്ഷ്യം. ഈരാറ്റുപേട്ട തണലിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം നിർമിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.ഏറെ താമസിക്കാതെ അതിൻ്റെ നിർമ്മാണം ആരംഭിക്കാൻ കഴിയും പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന ശക്തമായ പിന്തുണയും സഹായങ്ങളും കൊണ്ടാണ് തണിലിന് ഇതൊക്കെ സാധ്യമായത്. അതിനുള്ള നന്ദിയും കടപ്പാടും എല്ലാവരോടും ഈ അവസരത്തിൽ അറിയിക്കുന്നു.
*
പ്രാദേശികം