പ്രാദേശികം

ജനകീയ രക്തദാന സേന ഷിഹാബ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ജനകീയ രക്തദാന സേന(PBDA,)യുടെ കോട്ടയം ജില്ലാ ചീഫ് കോഡിനേറ്ററും  സെക്രട്ടറിയേറ്റ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഷിഹാബ് ഈരാറ്റുപേട്ട അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഷിഹാബിന്റെ കുടുംബത്തിന്റെയും, നാട്ടുകാരുടെയും, പൊതുസമൂഹത്തിന്റെയും സാന്നിധ്യത്തിൽ ഫുഡ്‌ ബുക്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം  ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ  സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. രക്തദാന സേന ചെയർമാൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ നജീബ് കാഞ്ഞിരപ്പള്ളി സ്വാഗതം ആശംസിച്ചു.
കേരളത്തിലെ ജനപ്രതിനിധികളിൽ ജനകീയ രക്തദാന സേനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ രക്തം ദാനം  നൽകിയ  പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പി.ബി.ഡി.എ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 

അതേ വേദിയിൽ വെച്ച് വയനാട് ദുരന്തമേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജനകീയ രക്തദാന സേനയുടെ മുഴുവൻ കോഡിനേറ്റർമാരെയും ജില്ലകളെയും ആദരിച്ചതിനൊപ്പം മെഡിക്കൽ എൻട്രൻസ് എക്സാമിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദിൽ അൻസാരിക്കു എഡ്യൂക്കേഷൻ അഡ്വ: നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, നൈനാർ  പള്ളി ചീഫ് ഇമാം അഷറഫ് മൗലവി അൽ കൗസരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ടി.ടി. മാത്യു, അനസ് നാസർ (കോൺഗ്രസ്), ഫൈസൽ പി.ആർ (സി.പി.എം), എം.ജി. ശേഖരൻ (സി.പി.ഐ), മുഹമ്മദ് ഹാഷിം ( മുസ്ലിം ലീഗ്), രാജേഷ് (ബി.ജെ.പി), നിഷാദ് നടക്കൽ (പി.ഡി.പി), അനസ് പാറയിൽ (നഗരസഭാ കൌൺസിലർ), ഹസീബ് (ജമാഅത്തെ ഇസ്ലാമി), നാസർ മുണ്ടക്കയം (ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട്), ഡോ. സഹല ഫിർദൗസ് (കൗൺസിലർ), ഷിയാസ് മുഹമ്മദ്‌ സി.സി.എം (യൂത്ത് കോൺഗ്രസ് ജില്ലാ  സെക്രട്ടറി), അക്ബർ സ്വലാഹി (ഐ.എസ്.എം ജില്ലാ പ്രസിഡണ്ട്), ഷഹീർ കരുണ (വെൽഫെയർ പാർട്ടി), മുനീർ പാലക്കാട്‌ (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ), പ്രിൻസ് മാത്യു (രക്തദാന സേന സെക്രട്ടറി), ഷിജു കരുണാകരൻ  (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ), ഷബ്ന വയനാട് (രക്തദാന സേന സെൻട്രൽ കമ്മിറ്റി മെമ്പർ ), സുജ (ട്രിവാൻഡ്രം ജില്ലാ കോർഡിനേറ്റർ ), സന്തോഷ് വയല (രക്തദാന സേന ആന്ധ്ര/തെലുങ്കാന ചീഫ് കോഡിനേറ്റർ), ബിക്കു സ്റ്റാൻലി (രക്തദാന സേന കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ), ടീം എമർജൻസി പ്രവർത്തകർ 
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.