ഈരാറ്റുപേട്ട: എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം ഇന്ന് ബുധൻ ഈരാറ്റുപേട്ടയിൽ നടക്കും. എസ്.ഐ. സംസ്ഥാന തലത്തിൽ നടക്കുന്ന 'ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്നാ ക്യാമ്പയിനിന്റെ ഭാഗമായാണ് മേഖലാ സമ്മേളനം.
നാലുമണിക്ക് തടവനാൽ പാലത്തിൽ നിന്നും ആരംഭിക്കുന്ന വിദ്യാർഥി റാലി നഗരം ചുറ്റി 5.30 ന് സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. എസ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ്മാൻ ഇരിക്കൂർ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് മുഖ്യപ്രഭാഷണം നിർവഹിക്കും. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് എ.എം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷറഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആസിഫ ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. എസ് ഐ ഒ സംസ്ഥാന ശൂറാ അംഗം അമീൻ മമ്പാട് സമാപന പ്രഭാഷണം നിർവഹിക്കും. സമ്മേളന കൺവീനർ ഹാഷിം കെ എച്ച് നന്ദി പറയും.