പ്രാദേശികം

സോഫിയാ ഫിസിക്സ് വിജ്ഞാന വിനമയ പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്

അരുവിത്തുറ : ദേശീയ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സോഫിയാ ഫിസിക്സ് വിജ്ഞാന വിനിമയ ക്യാംപയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു അനി ജോൺ ഐക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്. ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്കുമാർ ആർ ഫിസിക്സ് വിഭാഗം അദ്ധ്യാപകരായ
ബിറ്റി ജോസഫ് നിഷാ ജോസഫ് ഡാനാ ജോസ് മരിയാ ജോസ് അരുവിത്തുറ സെന്റ് ജോർജസ് ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകരായഅനിൽ രാജൻ
സിന്ധു ചെറിയാൻ എന്നിവർ സംസാരിച്ചു. ക്യാംപയിൻ്റെ ഭാഗമായി പ്രപഞ്ചശാസ്ത്ര അത്ഭുതങ്ങൾ, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. തുടർന്ന് ബഹിരാകാശയാന യാത്ര വീഡിയോ പ്രദർശനം, പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.