ഈരാറ്റുപേട്ട ; കുട്ടികളുടെ വിദ്യാലയമികവ് സമൂഹത്തിന് മുമ്പിൽ പങ്കുവെച്ചു കൊണ്ടുള്ള സ്കൂൾ പഠനോത്സവം കാരക്കാട് MMM UM UP സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പാഠ്യപാഠ്യേതര മേഖലകളിൽ എല്ലാ കുട്ടികൾക്കും അവസരം ഉറപ്പാക്കുംവിധം പഠനനേട്ടങ്ങൾ പങ്കുവെക്കുക എന്ന് ഉദ്ദേശത്തോടുകൂടി ക്ലാസ് മുറി, സ്‌കൂൾ, പൊതുയിടം എന്നിങ്ങനെ മൂന്നുതലങ്ങളിലാണ് പഠനോത്സവം സംഘടിപ്പിച്ചത്.
ക്ലാസ്‌മുറി പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പഠന ഉൽപ്പന്നങ്ങൾ, കുട്ടികളുടെ ശേഖരണം, വിവിധ മേളകളിൽ തയ്യാറാക്കിയ മോഡലുകൾ എന്നിവയുടെ പ്രദർശനവും നടത്തി. ഡിവിഷൻ കൗൺസിലർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
പി ടി എ പ്രസിഡണ്ട് ഒ എ ഹാരിസ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ സ്വാഗതം ആശംസിച്ചു. ഷനീർ മഠത്തിൽ, ഹാരിസ് ഫലാഹി, ഫാത്തിമ ഷമ്മാസ്, ഷഹബാനത്ത്, ബി രേണു എന്നിവർ പ്രോഗ്രാമിൽ ആശംസകൾ അറിയിച്ചു. സന്തോഷ് എം ജോസ്കൃതജ്ഞത രേഖപ്പെടുത്തി