പ്രാദേശികം

തനിമയുടെ നല്ല മലയാളം'പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മലയാള ഭാഷാ പരിശീലന പരിപാടിയായ 'നല്ല മലയാളം ' പദ്ധതി ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി, സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

 തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നിർവഹിച്ചു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സെക്രട്ടറി അമീൻ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ലീന എം പി, ഫെയ്സ് ജനറൽ സെക്രട്ടറി കെ പി അലിയാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

 തനിമ എക്സിക്യൂട്ടീവ് അംഗവും കവിയുമായ ഷാഹുൽഹമീദ് ഭാഷാ പരിശീലിന് ക്ലാസിന് നേതൃത്വം നൽകി.

തനിമ എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് എഫ് ജബ്ബാർ,റഷീദ് നിജാസ്,നാസർ പി എസ്, യൂസുഫ് പുതുപ്പറമ്പിൽ, മനാഫ് മറ്റക്കാട് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. എക്സിക്യൂട്ടീവ് അംഗം നസീർ കണ്ടത്തിൽ നന്ദി പറഞ്ഞു.