ഈരാറ്റുപേട്ട: നടക്കൽ മസ്ജിദുൽ അമാന്റെയും ദാറുൽ ഉലൂം മദ്റസയുടെയും ആഭിമുഖ്യത്തിൽ അധ്യാപക രക്ഷകർതൃ സംഗമവും നവാഗതരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാരംഭവും അമാൻ മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മദ്രസ മാനേജർ സൈനുൽ ആബിദീൻ പാറയിൽ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് സി.പി. അബ്ദുൽ ബാസിത് യോഗം ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി റഈസ് മാങ്കുഴക്കൽ ആമുഖ പ്രഭാഷണം നടത്തി.
മഹല്ല് ചീഫ് ഇമാം മുഹമ്മദ് ബൽയ ഖാൻ റഷാദി മുഖ്യ പ്രഭാഷണം നടത്തി. സാബിത് അൽ ഖാസിമി, അബ്‌ദുൽ റഹീം മളാഹിരി, നസീബ് ബാഖവി, സിറാജുദ്ധീൻ മൗലവി, ഹാഫിസ് ആഷിഖ് മൗലവി, ഇയാസ് സഖാഫി, മഹല്ല് ഭാരവാഹികൾ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ദാറുൽ ഉലൂം മദ്രസ വിദ്യാർത്ഥികളായ ഉമറുൽ ഫാറൂഖ്, മുഹമ്മദ് സിയാൻ എന്നിവരുടെ മാജിക് ഷോ സംഘടിപ്പിച്ചു. മദ്രസ സദർ മുഅല്ലിം ത്വയ്യിബ് അൽ ഖാസിമി സ്വാഗതവും മദ്രസ കൺവീനർ എം.പി. നൗഷാദ് നന്ദിയും പറഞ്ഞു.