പ്രാദേശികം

ടീം എമർജൻസി ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും നടത്തി

ഈരാറ്റുപേട്ട: ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഷറഫ് കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അഡ്വ. സുഹൈൽ ഖാൻ സ്വാഗതം ആശംസിച്ചു. ഇഫ്താർ സംഗമം പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 

ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിർവഹിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് കുമാരി മീനാക്ഷി അനൂപ് മുഖ്യ അതിഥിയായിരുന്നു.

സാമൂഹിക പ്രവർത്തകൻ ഈപ്പച്ചൻ അത്യാലിയിൽ, ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് സക്കീർ, ടീം എമർജൻസി രക്ഷാധികാരി ജോഷി മുഴിയാങ്കൽ, നാസർ കല്ലാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ മദ്രസ വിദ്യാഭ്യാസ ബോർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ എമർജൻസി പ്രവർത്തകൻ ഖലീൽ കൊല്ലം പറമ്പിലിന്റെ മകൾ ആൽഫാ ഹലീലിന് ജ്യോതിസ് മോഹൻ ഐ.ആർ.എസ് ഉപഹാരം സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ഇഫ്താർ ചടങ്ങിൽ ട്രഷറർ ആരിഫ് നന്ദി അറിയിച്ചു.