ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ 5 നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന വിപുലമായ ചടങ്ങുകൾക്കുള്ള സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘം രൂപീകരിക്കാനുള്ള യോഗത്തിൽ പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ഫാത്തിമ മാഹീൻ, വിദ്യാ കിരണം കോർഡിനേറ്റർ കെ.ജെ.പ്രസാദ്,പ്രിൻസിപ്പൽ എസ്.സജാദ്,വി. എം
അബ്ദുള്ള ഖാൻ, വി.എം.സിറാജ്, ബിൻസ് ജോസഫ്,സിസി പൈകട,പി.പി.നൗഷാദ്,അഗസ്റ്റിൻ സേവ്യർ,മുജീബ് മടത്തിപ്പറമ്പിൽ, അനസ് കൊച്ചെപ്പറമ്പിൽ,എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം - ആൻ്റോ ആൻ്റണി എംപി (രക്ഷാധികാരി),അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ (ചെയർമാൻ), നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ,അഡ്വ.മുഹമ്മദ് ഇല്യാസ് (വൈസ് ചെയർമാൻമാർ)അനസ് പാറയിൽ (കൺവീനർ)എന്നിവരുടെ നേതൃത്വത്തിൽ ജന പ്രതിനിധികളെ ഉൾപ്പെടുത്തി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.
പ്രാദേശികം