പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ കുടുംബമേള നടത്തി.

ഈരാറ്റുപേട്ട .കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ഈരാറ്റുപേട്ട യൂണിറ്റ് കുടുംബമേള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്  ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റ്റി എം.റഷീദ് പഴയം പള്ളിയുടെ അധ്യക്ഷത വഹിച്ചു സെബാസ്റ്റ്യൻ മേക്കാട്ട്, അജീഷ് കൊച്ചുപറമ്പിൽ, സി.ജെ മത്തായി ചുണ്ടിയാനിപ്പുറം ,ബാബുരാജ് ,ഇ മുഹമ്മദ്, ജയിംസ് മാത്യു, എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.