ഈരാറ്റുപേട്ട .സർ സയ്യിദ്അഹമ്മദ് ഖാൻ1875ൽ ഓറിയൻറൽ കോളജ് എന്ന പേരിൽ സ്ഥാപിക്കുകയും 1920 ൽ അലിഗർ മുസ്ലിം സർവ്വകലാശാലയായി മാറുകയും ചെയ്ത ഭാരതത്തിൻറെ വൈജ്ഞാനിക ദീപശിഖയായി 150 വർഷക്കാലം പ്രകാശം ചൊരിഞ്ഞ യൂണിവേഴ്സിറ്റി യുടെ ന്യൂനപക്ഷ പദവി നിലനിർത്തികൊണ്ടുള്ള സുപ്രീംകോടതി വിധി ഭാരതസംസ്ക്കാരത്തിന്റെ ഉത്തമ മാതൃകയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു
ന്യൂനപക്ഷ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഭരണാധികാരികൾക്ക് പരമോന്നത നീതിപീഠം നൽകിയ ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ നൽകപ്പെട്ടതെന്നും പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നീതിനിർവ്വഹണത്തിന്റെ ഉന്നതമായ ഈ മാതൃക രാജ്യത്തിന്റെ പ്രതിഛായ ഉയർത്താൻ പര്യാപ്തമായതായും അഭിപ്രായപ്പെട്ടു.