ഈരാറ്റുപേട്ട ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഡ്രസ്സ് ബാങ്കിന്റെ രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഫൗസിയ ഓഡിറ്റോറിയത്തില്‍ വച്ചുനടന്ന പ്രോഗ്രാമില്‍ സന്നദ്ധ മേഖലയില്‍ നിറസാന്നിധ്യമായ ടീം നന്മക്കൂട്ടത്തെ ഡ്രസ്സ് ബാങ്കിന്റെ രക്ഷധികാരി എ.എം റഷീദ്, ഡ്രസ്സ് ബാങ്ക് പ്രസിഡന്റ് ശ്രീമതി സുഹാന ജിയാസ് എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു. ടീം അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍, ഷാജി കെകെപി, അന്‍സര്‍ നാകുന്നത്ത്, അനസ് പുളിക്കീല്‍, നിസാര്‍ ആലുംതറയില്‍, ഷിഹാബ്, ഫൈസല്‍ ടികെ ജലീല്‍ കെകെപി തുടങ്ങിയവര്‍ സംബന്ധിച്ചു.