പ്രാദേശികം

തിടനാട് ക്ഷേത്രക്കുളം നവീകരണം ഉദ്ഘാടനം 16ന്

ഈരാറ്റുപേട്ട : തിടനാട് ശ്രീമഹാക്ഷേത്ര കോമ്പൗണ്ടിൽ വട്ടക്കാവ് ദേവീക്ഷേത്രത്തോടനുബന്ധിച്ചുള്ള, ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കുന്ന കുളം ജീർണ്ണാവസ്ഥയിലായിരുന്നത്  പുനരുദ്ധരിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കാലായിൽ,  വിജി ജോർജ് വെള്ളുക്കുന്നേൽ, ജോയിച്ചൻ കാവുങ്കൽ, സന്ധ്യ ശിവകുമാർ എന്നിവരും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുണ്ടക്കയം ഗ്രൂപ്പ് അസി. കമ്മീഷണർ 
ഗോപകുമാർ, ദേവസ്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ യദു കൃഷ്ണൻ, മൈനർ ഇറിഗേഷൻ കോട്ടയം ഡിവിഷൻ  എക്സിക്യൂട്ടീവ്  എൻജിനീയർ  സുമേഷ് കുമാർ, മറ്റ് എഞ്ചിനീയർമാരായ  രതീഷ്,  ഹേമന്ത് എസ്, അഗ്രികൾച്ചറൽ ഓഫീസർ സുഭാഷ്  എസ്, വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കന്മാരായ മനോജ് ടി.ജി ,  ജയപ്രകാശ് ടി.പി, സുധാകരൻ കൊമ്പനാൽ,  സന്തോഷ് കുമാർ,  കൃഷ്ണകുമാർ  എസ്, മോഹൻകുമാർ, രാജു കുന്നുംപുറത്ത്, ജോജി വലിയ വീട്ടിൽ, സിബി വി.പി എന്നിവർ പ്രസംഗിക്കും.

 പുനരുദ്ധാരണ   പ്രവർത്തനങ്ങളുടെ ഭാഗമായി കുളത്തിന്റെ തകർച്ചയിൽ ആയ കെട്ടുകൾ പൂർണ്ണമായും പുനർ നിർമ്മിക്കുകയും  സുരക്ഷിതത്വത്തിനായി ബെൽറ്റ് വാർക്കൽ,  പാരപ്പറ്റുകൾ എന്നിവയും ക്രമീകരിക്കും. കൂടാതെ കുളം നിറയുന്ന സന്ദർഭത്തിൽ അധികജലം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് പ്രത്യേക ലീഡിങ് ചാനൽ സംവിധാനവും ഒരുക്കും.  ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ കൽപ്പടവുകളും നിർമ്മിക്കും. നിർമ്മാണ പ്രവർത്തികൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.