പ്രാദേശികം

മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ

തീക്കോയി : തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊഴുവനാൽ  ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന  ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ഷിബു തെക്കേമറ്റം പതിനാല് വർഷം സേവനം ചെയ്തിരുന്ന തീക്കോയി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പിലൂടെയാണ് ആദരിക്കൽ നടത്തിയത്.
    സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ജസ്സിൻ മരിയയുടെ അദ്ധ്യക്ഷതയിൽ ഇടുക്കി വിജിലൻസ് ഡി വൈ എസ് പിയും മുൻ പാലാ ബ്ലഡ് ഫോറം ചെയർമാനുമായ ഷാജു ജോസ് ഉദ്ഘാടനം ചെയ്തു.   ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രാഹം, പി റ്റി എ പ്രസിഡൻ്റ് ജോമോൻ പോർക്കാട്ടിൽ, ഫാദർ ദേവസ്വാച്ചൻ വട്ടപ്പലം, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് ജി നാഥ്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ജയിംസുകുട്ടി കുര്യാക്കോസ്, സ്കൗട്ട് റോവർ ക്യാപ്റ്റൻ ജയ്മോൻ കുര്യൻ, ഗൈഡ് ക്യാപ്റ്റൻ അനു ജോൺ, ഡോക്ടർ മാമച്ചൻ , സിസ്റ്റർ ആഗ്നസ് എഫ് സി സി, എന്നിവർ ആശംസകൾ  അർപ്പിച്ചു.  
    റെജി കൊച്ചുകരോട്ട്, സിബി  തൊഴുത്തുങ്കൽ, എൻ എസ് എസ് വോളണ്ടിയർ ലീഡർമാരായ കെവിൻ ജിൻ്റോ , എയ്ഞ്ചൽ ഷൈബി, അതുൽ അഗസ്റ്റ്യൻ, ജിയാ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
     മെഗാ രക്തദാന ക്യാമ്പിൽ കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും ഉൾപ്പടെ അറുപതോളം പേർ രക്തം ദാനം ചെയ്തു.  പാലാ മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിന് നേതൃത്വം നല്കിയത്.