പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഇന്ന് മുതൽ ട്രാഫിക്ക് പരിഷ്കരണം കർശനമായി നടപ്പാക്കുന്നു

ഈരാറ്റുപേട്ട .നഗരത്തിൽ ഇന്ന് ശനിയാഴ്ച മുതൽ ട്രാഫിക്ക് പരിഷ്ക്കരണംകർശനമായി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.ട്രാഫിക്ക്പരിഷ്ക്കരണക്കമ്മിറ്റിയും നഗരസഭ കൗൺസിലും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും രാഷ്ട്രീയ ,വ്യാപാരി, ട്രേഡ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടന പ്രതിനിധികൾ മുതലായവരുടെ സംയുക്ത തീരുമാനം അനുസരിച്ച് രണ്ട് മാസത്തെ നിരന്തരമായ ചർച്ചകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പത്തിന ട്രാഫിക് പരിഷ്ക്കാരങ്ങൾ ആരംഭിക്കുകയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു 

ദിശാ ബോർഡുകൾ ,ട്രാഫിക് മീഡിയനുകൾ, നിരീക്ഷണ ക്യാമറകൾ ,പോലീസ് ,ഹോം ഗാർഡ്, നഗരസഭ ജീവനക്കാർ തുടങ്ങിയ സംവിധാനത്തിൽ പൂർണ്ണമായും പൊതുജന സഹകരണത്തോടുകൂടിയാണ് ഈ ട്രാഫിക് പരിഷ്ക്കാരം ഈരാറ്റുപേട്ടയിൽ ഇന്ന് ആരംഭിക്കുന്നത്. 

എല്ലാ മാസവും ആദ്യവാരം ട്രാഫിക് അവലോകന മീറ്റിംഗ് നടത്തുവാനും വെള്ളിയാഴ്ച ചേർന്ന ട്രാഫിക്ക് പരിഷ്ക്കരണക്കമ്മിറ്റി തീരുമാനിച്ചതായും പോലീസ് ,ഗതാഗത വകുപ്പ് ,റവന്യു ,പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരും ,നഗരസഭ ജീവനക്കാരും ട്രാഫിക്ക് അവലോകന യോഗത്തിൽ പങ്കെടുത്തതായും ചെയർപേഴ്സൺ പറഞ്ഞു.

വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,ട്രാഫിക്ക് പരിഷ്ക്കരണ സമിതി അംഗങ്ങളായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ ,അബ്ദുൽ ലത്തീഫ് ,പൊതുമരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ റഷീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.