പ്രാദേശികം

ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളം എന്ന പേരിൽ സംസ്കാരിക പരിപാടി സംഘടിപിക്കുന്നു.

ഈരാറ്റുപേട്ട :ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (FACE ) ൻ്റെ സാഹിത്യ വിഭാഗമായ ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനത്തിൽ അമ്മ മലയാളം എന്ന പേരിൽസംസ്കാരിക പരിപാടി സംഘടിപിക്കുന്നു.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 മുതൽ പൂഞ്ഞാർ വനസ്ഥലിയിൽ നടക്കുന്ന പരിപാടികൾ ശ്രീ.എബി ഇമ്മാനുവൽ ഉൽഘാടനം ചെയ്യും.

ഫെയ്സ് സാഹിത്യ വേദി പ്രസിഡന്റ് വി.റ്റി.ഹബീബ് അദ്ധ്യക്ഷത വഹിക്കും. ഫെയ്സ് പ്രസിഡന്റ് സക്കീർ താപി,ജനറൽ സെക്രട്ടറി കെ.പി.എ. നടയ്ക്കൽ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, ഫെയ്സ് വൈസ് പ്രസിഡൻ്റ് കെ.എം. ജാഫർ ഈരാറ്റുപേട്ട, രാധാകൃഷ്ണൻ പൊൻകുന്നം, ഫെയ്സ് വനിതാ വിംഗ് അദ്ധ്യക്ഷ മൃദുല നിഷാന്ത്,

ജനറൽ സെക്രട്ടറി റസീനാ ജാഫർ, ട്രഷറർ റീന വിജയ്, കോഡിനേറ്റർ തസ്നീം കെ. മുഹമ്മദ് എന്നിവർ സംസാരിക്കും.ഫെയ്സ് വൈസ് പ്രസിഡൻ്റ് കെ.എം.ഷബീർ,സാഹിത്യ വേദി മുൻ ജനറൽ സെക്രട്ടറി മുഹ്സിൻ പി.എം, ഫെയ്സ് സെക്രട്ടറി ഷാഹുൽ പത്താഴപ്പടി എന്നിവർ വിവിധ സെഷനുകൾ നയിക്കും.

ഫെയ്സ് വൈസ് പ്രസിഡൻന്റുമാരായ പി.എസ്.ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, സെകട്ടറിമാരായ ഹാഷിം ലബ്ബ, ബിജിലി സെയിൻ, വനിതാവേദി നേതാക്കളായ താഹിറ ത്വാഹ, ഷീബ അബ്ദുല്ല, എന്നിവർ നേതൃത്വം നൽകും.