പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ ഊരുകൂട്ടം ചേർന്നു

ഈരാറ്റുപേട്ട .നഗരസഭയുടെ കീഴിൽ ഒമ്പത് കുടുംബങ്ങൾ ആണ് നിലവിൽ എസ്. ടിവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എസ്. ടി വിഭാഗത്തിൽ  ഉൾപ്പെട്ട ഫണ്ട്‌ വിഹിതം നാൾ ഇതു വരെയും നഗരസഭക്ക്‌ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നഗരസഭ തനത് വരുമാനത്തിൽ ഉൾപ്പെടുത്തി പ്രോജക്റ്റുകളിലൂടെ ഒമ്പത് കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുന്നതിന് വേണ്ടി ഇന്ന് ചേർന്ന ഊരുകൂട്ടത്തിൽ തീരുമാനമായി .

ഈ ഒമ്പത് കുടുംബങ്ങളുടെയും കൃത്യമായ ഡാറ്റാ കളക്ട് ചെയ്ത് നഗരസഭക്ക് സമർപ്പിക്കുന്നതിന് എസ്. ടിപ്രോമോട്ടർ സുരമ്യയെ ചുമതല പെടുത്തുകയും ഊര് മൂപ്പത്തിയായ സൂസമ്മ ജോസഫിനു ഈ ഒൻപത് കുടുംബങ്ങളുടെയും കൃത്യമായ കോർഡിനേഷനിലൂടെ ഇവരുടെ വിവരങ്ങൾ ധരിപ്പിക്കുവാനും നിർദ്ദേശിച്ചു . യോഗത്തിൽ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു.

 .