ഈരാറ്റുപേട്ട:വഖഫ് ഭേദഗതി മത വിരുദ്ധം മൗലികാവകാശ ലംഘനം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഏകപോന സമിതി സംഘടിപ്പിക്കുന്ന ലീഗൽ വർക്ക്ഷോപ്പ് നാളെ (വെളളി) 6.30 PM ന് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും.കേരള ബാർ കൗൺസിൽ അംഗം അഡ്വ.മുഹമ്മദ് ഷാ മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ ബാസിത്തിൻ്റെ ഖിറാഅത്തോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ ചെയർമാൻ നൗഫൽ ബാഖവി അധ്യക്ഷത വഹിക്കും. വി.പി മുഹമ്മദ് സുബൈർ മൗലവി ഉദ്ഘടനം ചെയ്യും.പി.എ ഹാഷിം സ്വാഗതം ആശംസിക്കും.പ്രൊഫ.എ.എം റഷീദ് പ്രമേയം അവതരിപ്പിക്കും.വി.എംഅഷ്റഫ് നന്ദി പറയും
പ്രാദേശികം