പ്രാദേശികം

വഖഫ് നിയമ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം -കെ.എൻ.എം മർക്കസ്സുദ്ദഅവ

ഈരാറ്റുപേട്ട: ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എൻ.എം മർക്കസ്സുദ്ദഅവ മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിൻ്റെ അത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. വഖഫ് ബോർഡിൻ്റെ അധികാരത്തെ ഇല്ലാതാക്കി സർക്കാർ ഉദ്യോഗസ്ഥരിലേക്ക് വഖഫിൻ്റെ അധികാരം എത്തുന്ന ബില്ലാണിത്. ബില്ല് പിൻ വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ 11 വെള്ളിയാഴ്ച വഖഫ് ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം എന്ന മുദ്രവാക്യമുയർത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

യോഗത്തിൽ പ്രസിഡൻ്റ് പി.ഇ. ഇർഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. ഹാരിസ് സ്വലാഹി സ്വാഗതം ആശംസിച്ചു. പി.എ. ഹാഷിം, കെ.എ. അൻസാരി, കെ.പി. ഷെഫീഖ്, വി.എ. നജീബ്, വി.എം. അജിനാസ്, ഇ.എം സാബിർ, പി.എ. യാസിർ, പി.എച്ച്. ഷെഫീഖ്, ജലീൽ കുറ്റിപ്പുഴ, കെ.എ. സിദ്ദീഖ്, റാസിമോൻ ബഷീർ എന്നിവർ പ്രസംഗിച്ചു.