പ്രാദേശികം

വാർഡ് വിഭജനം ആക്ഷേപങ്ങൾ സമർപ്പിക്കണം

ഈരാറ്റുപേട്ട.മുനിസിപ്പൽ കൗൺസിലിലെ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നിർത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 29 ആയി നിശ്ചയിച്ചിട്ടുള്ളതിനാൽ,ഈരാറ്റുപേട്ട നഗരസഭയിലെ വാർഡുകളുടെ പുനർവിഭജനവുമായി ബന്ധപ്പെട്ട

കരട് വിഭജന റിപ്പോർട്ട്  സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ആയത് 2024 ഡിസംബർ 3-ാം തീയതിയിലോ അതിനുമുമ്പോ  ഡിലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം എന്തെങ്കിലും രേഖകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകേണ്ടതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു