ഈരാറ്റുപേട്ട ; എം ഇ എസ് കോളജിൽ ലോക സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ പ്രചരണത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന് എം ഇ എസ് കോളജ് എൻ എസ് എസ് യൂണിറ്റ് ലോക സാക്ഷരതാ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സാക്ഷരതാ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്റർ പ്രദർശനം, പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ നടത്തി. വൈസ് പ്രിൻസിപ്പൽ പി.എ യാസിർ ദിനാചരണം ഉദ്ഘാടനം ചെയ്തു.
പ്രാദേശികം