ഈരാറ്റുപേട്ട.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് ഭവനകൾ നിർമ്മിച്ചു നൽകുന്നു. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും, ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയും മറ്റും ധനസമാഹരണം നടത്തിയാണ് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്. ഈ മാസം 27 -)o തീയതിയ്ക്കും നവംബർ 3-)o തീയതിക്കും ഇടയിലായി പല ദിവസങ്ങളിലായി 10 പത്തു വീടുകളുടെയും ശിലാസ്ഥാപന കർമ്മം അതാത് സ്ഥലങ്ങളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, എംഎൽഎ സർവീസ് ആർമി ഭാരവാഹികളും പങ്കെടുക്കും. താഴെപ്പറയുന്ന പ്രകാരമാണ് ശിലാസ്ഥാപന കർമ്മങ്ങൾ നിർവഹിക്കുക.
27-)o തീയതി രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട കടുവാമുഴിയിലും, ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂഞ്ഞാർ തെക്കേക്കരയിൽ കല്ലേക്കുളത്തും,
29-)o തീയതി രാവിലെ 10:30 ന് പൂഞ്ഞാർ തെക്കേക്കര- ചേരിമലയിലും, 11:30 ന് പൂഞ്ഞാർ ടൗൺ ഭാഗത്തും, ഉച്ചകഴിഞ്ഞ് 12.30 ന് ചേന്നാടും,1 മണിക്ക് പൂഞ്ഞാർ - മണിയംകുളത്തും
, 31-)o തിയതി ഉച്ചകഴിഞ്ഞ് 03:30 ന് തീക്കോയി- മംഗളഗിരിയിലും
,3-)o തിയതി രാവിലെ 10 മണിക്ക് കൂവപ്പള്ളിയിലും,
11 മണിക്ക് എരുമേലി ചേനപ്പാടിയിലും, ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ മണിയംകുന്നിലും നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മങ്ങൾ നടക്കും .









