പാലാ സെന്റ് തോമസ് കോളേജിലെ താൽക്കാലിക ഗാലറി തകർന്നു വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ പ്രധാന മൈതാനത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക ഗാലറിയാണ് തകർന്നു വീണത്.വിദ്യാർഥികൾ കയറി ഫോട്ടോയെടുക്കുമ്പോഴാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ഉടനെ തന്നെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .14 വിദ്യാർത്ഥികളെയാണ് പരിക്കേറ്റനിലയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.എല്ലാവരെയും എക്സ്റേ പരിശോധനയ്ക്കു വിധേയരാക്കി കൊണ്ടിരിക്കുകയാണ് ആർക്കും ഗുരുതരമായ പരിക്കുകളില്ല .പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .മാണി സി കാപ്പൻ എം എൽ എ യും കുട്ടികളെ സന്ദർശിച്ചു.









