കൊച്ചി: നാലുദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി വരുന്നത് ശ്രദ്ധിക്കുക.ജനുവരി 24,25,26 ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും. ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. തുടർച്ചയായ മൂന്നുദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് രാജ്യവ്യാപക പണിമുടക്ക് ആയതിനാൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.









