മുണ്ടക്കയം കോരുത്തോട് കുഴിമാവിൽ കാറിന്റെ ഡാഷ് ബോർഡിൽ തീപിടിച്ച് അപകടം;വൻ അപകടം ഒഴിവായത് യാത്രക്കാര്‍ ഉടൻ പുറത്തിറങ്ങിയതിനാല് കോരുത്തോട് കുഴിമാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി.അപകടത്തില്‍ ആർക്കും പരിക്കില്ല. അതേസമയം, കാറിന്റെ ഡാഷ് ബോർഡിൽ നിന്നുമാണ് തീ ഉയർന്നത്, വാഹനം കുഴിമാവ് 116 ഭാഗത്ത് നിന്നും വന്ന സ്ത്രീകൾ ഓടിച്ച കാർ ആണ്, ഉടൻ സമീപത്തെ നാട്ടുക്കാർ ഓടി എത്തുകയും തീ അണക്കുകയും ചെയ്തു
കോട്ടയം