കോട്ടയം

ഓസ്ട്രേലിയൻ നിയമസഭയിൽ മലയാളി

ഈരാറ്റുപേട്ട. ഓസ്ട്രേലിയ യിൽ നിയമസ ഭാംഗമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർല മെന്റിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പി ലാണു കോട്ടയം പൂഞ്ഞാർ മൂന്നിലവ് പുന്നത്താനി യിൽ ജിൻസൺ ചാൾസ് തിര ഞ്ഞെടുക്കപ്പെട്ടത്.

ആന്റോ ആന്റണി എംപിയുടെ അനുജൻ മൂന്നിലവ് സ്വദേശി ചാൾസ് ആന്റണിയുടെ മകനായ ജിൻസൺ, ലേബർ പാർട്ടി സ്ഥാനാർഥിയായാണു മത്സരിച്ചത്. നഴ്സിങ് ജോലിയു മായി 2011ൽ എത്തിയ ജിൻ സൺ ഇപ്പോൾ നോർത്ത് ടെറിറ്റ റി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്ത് ഡയറക്ടറും ചാൾസ് ഡാർവിൻ യൂണിവേ ഴ്സിറ്റി ലക്ചററുമാണ്.
ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മത്സരിച്ചിരുന്നെങ്കിലും വിജയിക്കു ന്നത് ആദ്യമാണ്.