ഈരാറ്റുപേട്ട :പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, ,മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ പ്രക്ഷോഭ ജാഥ നടത്താൻ ഈരാറ്റുപേട്ടയിൽ ചേർന്ന ജില്ലാ കൺവെൻഷൻ തീരുമാനിച്ചു..
കൺവീനർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെറ്റ്കൊ ചെയർമാൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. കെ.എ. സന്തോഷ് കുമാർ,കെ.കെ. കൊച്ചു മുഹമ്മദ്, മുഹമ്മദ് യാസീൻ, തൗഫീഖ് ബഷീർ എന്നിവർ പ്രസംഗിച്ചു









