മേലുകാവ് .അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ: ഡെന്റൽ കോളേജ്, സംയുക്തമായി സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ ക്ലാസ് എടുത്തു
അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി.
ഏരിയ കൺവീനർ കെ.ആർ അനുരാഗ് പാണ്ടിക്കാട്ട് .അഭയം ജില്ലാ സെക്രട്ടറി എബ്രഹാം തോമസ്, ഓർഗനൈസിംഗ് കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം,
ജെറ്റോ ജോസ് , ഡെൻസി ബിജു, ,സൽമ വിപിൻ ദാസ്, ഷീബാ മോൾ ജോസഫ്,സണ്ണി ജോൺ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ.
മേലുകാവിൽ നടന്ന ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.