ബുള്ളറ്റിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വലവൂർ കരൂക്കര വിപിൻ (കണ്ണൻ-37) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിൻ വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് പനയ്ക്കാപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്.
വിപിന്റെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. പിതാവ് പരേതനായ വാസുദേവൻ നായർ. മാതാവ് പുഷ്‌പ കുമാരി. ഭാര്യ അശ്വതി പോളക്കൽ പോണാട്. മക്കൾ : ദുർഗ, ധ്രുവ്









