ഈരാറ്റുപേട്ട: എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയ തീക്കോയി ഗ്രാമപഞ്ചായത്ത് 3-)o വാർഡിലെ ആച്ചൂകാവ്- ഊട്ടുകുളം റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിബി രഘുനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ സാജു പുല്ലാട്ട്, ഇ.ഡി രമണൻ, ബാലകൃഷ്ണൻ തെക്കേടത്ത്, ജോസുകുട്ടി കല്ലൂർ, ലിജോ, ഇടയ്ക്കാട്ട് ,ഡേവിസ് പാമ്പ്ലാനി, ജിലു സജി, തുടങ്ങിയവർ പ്രസംഗിച്ചു.
ഊട്ടുകുളം ഭാഗത്തെ അൻപതോളം കുടുംബങ്ങളുടെ ഏക ഗതാഗത മാർഗമായ ഈ റോഡ് യാത്രായോഗ്യമല്ലാതിരുന്നത് മൂലം പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരുന്നു. വിദ്യാർത്ഥികളും പ്രായമായവരും തൊഴിലാളികളും ഉൾപ്പെടെ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മഴക്കാലത്തും മറ്റും ഒരു നിലയിലും യാത്ര ചെയ്യാൻ കഴിയാത്ത വിധം റോഡ് ദുരിത പൂർണമായിരുന്നു. ഈ സാഹചര്യത്തിൽ വാർഡ് മെമ്പർ സിബി രഘുനാഥന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ എംഎൽഎയ്ക്ക് നൽകിയ നിവേദനം തുടർന്നാണ് ഫണ്ട് അനുവദിച്ചത്.









