കോട്ടയം

തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തീക്കോയി ; തീക്കോയിയിൽ ആസിഡൊഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.റബർ ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ആസിഡാണ് ബാലാമണിയുടെ ദേഹത്ത് വീണത്. ജോൺ ആസിഡ് ഒഴിച്ചതാണോ പിടിവലിക്കിടയിൽ വീണതാണോ എന്ന് വ്യക്തമായിട്ടില്ല.

പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലാമണി ഇന്നലെ വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വെള്ളികുളം സ്വദേശി ജോൺ ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാലാമണിയുടെ സംസ്‌കാരം ഇന്ന് നടക്കും.