കോട്ടയം ; കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം പരിഹരിക്കുന്നതിനായി മാനേജ്‌മന്റ് അടിയന്തിരമായി സമരക്കാരുമായി ചർച്ച നടത്തണം .രോഗികളെ മറ്റിടത്തേക്ക് മാറ്റേണ്ട പ്രതിസന്ധി ഉണ്ടായിട്ടും സമരത്തിന് പരിഹാരം കാണാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. 700 ലധികം നഴ്സുമാർ ആണ് യുഎൻഎയുടെ നേതൃത്വത്തിൽ കാരിത്താസിൽ സമരം ചെയ്ത് വരുന്നത് .
വർഷങ്ങളായിജോലി ചെയ്യുന്നവർക്ക് പോലും ഒരു വിധത്തിലും ഉള്ള മാനുഷിക പരിഗണനയും കിട്ടുന്നില്ല എന്നുള്ളത് വസ്തുതയാണ് യാഥാർഥ്യബോധത്തോടെ ഭൂരിപക്ഷം മാനേജ്‌മെന്റുകളും അനുഭാവപൂർവ്വം ഈ വിഷയത്തെ കാണുമ്പോൾ കാരിത്താസ് മാനേജ്‌മന്റ് കടുംപിടിത്തം അവസാനിപ്പിച്ചു സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പോകണം .നഴ്സുമാരുടെ സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും നൽകുമെന്ന് AIYF ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് സെക്രട്ടറി ഷമ്മാസ് ലത്തീഫ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു









