പ്രാദേശികം

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി എഐവൈഎഫ് ഈരാറ്റുപേട്ടയിൽ ജനകീയ തട്ടുകട ഒരുക്കി .

ഈരാറ്റുപേട്ട : വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി എഐവൈഎഫ് ഈരാറ്റുപേട്ടയിൽ ജനകീയ തട്ടുകട ഒരുക്കി . സെൻട്രൽ ജംഗ്ഷനിൽ ഒരുക്കിയ തട്ടുകടയിൽ ഭക്ഷണം വിളമ്പി കൊടുത്തുകൊണ്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ദുരന്തബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായാണ് എഐവൈഎഫ് ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ തട്ടുകട സംഘടിപ്പിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, അസിസ്റ്റ് സെക്രട്ടറി പി എസ് സുനിൽ, പി എസ് ബാബു, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു.