കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും 12നകം കണക്ക് സമർപ്പിക്കണം

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഈ മാസം 12നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. കമീഷന്റെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കായിരിക്കും അയോഗ്യത വരിക.

2025ലെ തെരഞ്ഞെടുപ്പിൽ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,573 വാർഡുകളിലായി 75,627 സ്ഥാനാർഥികളാണ് മത്സരിച്ചത്. പത്രിക സമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്. നിശ്ചിത ഫോമിൽ നൽകുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകർപ്പുകളും നൽകണം. മുൻവർഷങ്ങളിൽ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടാകുന്നതിൽ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാർ ഥികളുടെ പരാതികളെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് കമീ ഷണർ അറിയിച്ചു. https://www. sec.kerala.gov.in/login എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് വേണം കണക്ക് സമർപ്പിക്കാൻ.