ഈരാറ്റുപേട്ട: ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്നും സ്മാർട്ട് വില്ലേജ് ഓഫിസിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്ത നട പടിയിൽ പ്രതിഷേധിച്ചു കൊണ്ടും പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റിൻ കുളത്തിങ്കലിൻ്റെ വികസന വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ. ഓഫിസ് മാർച്ച് നടത്തി.മാർച്ച് മാർക്കറ്റ് റോഡിലെ ലീഗ് ഓഫീസ് സമീപത്ത് നിന്ന് ആരംഭിച്ച് മാർച്ച് ടൗണിലെ യൂണിയൻ ബാങ്കിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു.
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ മാർച്ച് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
നഗരസഭ യൂത്ത് ലീഗ് പ്രസിഡൻ്റ് യാഹ് യ സലീം അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.പി.നാസർ, നഗരസഭ മുൻ ചെയർമാൻ വി എം.സിറാ ജ്, അൽ ഫാജ് ഖാൻ എന്നിവർ പ്രസംഗിച്ചു









