ഈരാറ്റുപേട്ട: എട്ട് വർഷക്കാലത്തെ എസ് എഫ് ഐ കുത്തക തകർത്ത് അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. പാർലമെന്ററി രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണൻ സ്ഥാനം ഉൾപ്പടെ മത്സരം നടന്ന മുഴുവൻ സീറ്റുകളും നേടിയാണ് കെ എസ് യു വിജയിച്ചത്. ആദിൽ ബഷീർ ( ചെയർപേഴ്സൺ), ആഞ്ചലീന മനോജ് ( വൈസ് ചെയർപേഴ്സൺ), ജോൺസൻ ജോണി ( ജനറൽ സെക്രട്ടറി), ഖദീജ സുഹ ( ആർട്സ് ക്ലബ് സെക്രട്ടറി), കൃഷ്ണദാസ് എ, നെബിൻ താഹ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), ആഷ്‌ലിൻ ഷെയ്‌സ്, മീര മോഹൻ ( ബിരുദാനന്തര ബിരുദ പ്രതിനിധികൾ), നിഖിൽ സിബി ( ഒന്നാം വർഷ ഡിഗ്രി പ്രതിനിധി), ഫസിൽ യൂസഫ് ( രണ്ടാം വർഷ ഡിഗ്രി പ്രതിനിധി) അമൽ ജോയ് (മൂന്നാം വർഷ ഡിഗ്രി പ്രതിനിധി) സോന ആൻ ജോസഫ്, റിസ്വാന റഷീദ് ( വനിത പ്രതിനിധികൾ ) എന്നിവരാണ് വിജയിച്ചവർ.
കോട്ടയം









