അരുവിത്തുറ: ജൈവ വൈവിധ്യം സംരക്ഷിക്കുക, പ്രദേശിക ഭക്ഷണ വൈവിധ്യം നിലനിർത്തി ഭക്ഷ്യ സുഭിക്ഷത ഒരുക്കുക, വിഷരഹിതമായ ആഹാരത്തിലൂടി ആരോഗ്യം ഉറപ്പാക്കുക എന്നി ലക്ഷ്യങ്ങളോടെ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വിത്തു കുട്ട സംഘടിപ്പിച്ചു. കോളേജ് ഐ ക്യു ഏ സിയുടെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക, കോളേജ് എൻ എസ്സ് എസ്സ്, എൻ സി സി, ഭൂമിത്രസേന എന്നി സംഘടനകളുടെ സഹകരണത്തോടെയാണ് വിത്തു കുട്ട സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ ശേഖരിച്ച നൂറോളം പ്രദേശിക വിത്തുകളുടെ പ്രദർശനവും കൈമാറ്റവും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജനറൽ സെക്രട്ടറി വ്യക്ഷവൈദ്യൻ കെ ബിനു കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫിനു വിത്ത് കൈമാറി നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , ഡോ സുമേഷ് ജോർജ് , മിഥുൻ ജോൺ , ഡോ ഡെന്നി തോമസ്, മരിയാ ജോസ് ,
ഡോ ലൈജു വർഗ്ഗീസ് പ്രമുഖ പരിസ്ഥി പ്രവർത്തകൻ എബി പൂണ്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശികം