കോട്ടയം

അടുക്കത്ത് കാണാതായയാളുടെ മൃതദേഹം 200 അടി താഴ്ചയിൽനിന്ന് പുറത്തെടുത്തു

തലനാട്: തലനാട് പഞ്ചായത്തിലെ മേലടുക്കത്ത് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. 80 വയസുള്ള വില്ലന്താനത്ത് തോമസ് സക്കറിയ (തൊമ്മച്ചൻ) എന്നയാളുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. 12 ദിവസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായെന്ന പരാതിയെ തുടർന്ന് പോലീസും ഇദ്ദേഹത്തെ അന്വേഷിച്ചു വരികയായിരുന്നു.അടുത്ത് വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്.

കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.സ്ഥിരം നടപ്പു വഴിയിൽ നിന്നും മാറി കണ്ടെത്തിയ ശരീരം അഴുകിയ നിലയിലായിരുന്നു. ഈരാറ്റുപേട്ട എസ്.ഐയുടെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ടയിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരായ ടീം എമർജൻസിയുടെ പ്രവർത്തകരാണ് 200 അടി താഴ്ചയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെത്തിച്ചത്. ഈരാറ്റുപേട്ട പോലീസ് മേൽനടപടികാൾ സ്വീകരിച്ചു.