കോട്ടയം

കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാർ നിയന്ത്രണം വിട്ട് അപകടം

​കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ നാലാം മൈലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് വാഹനാപകടം ഉണ്ടായിയത് . കാളകെട്ടിക്കും കപ്പാടിനും ഇടയിലുള്ള ഭാഗത്തുവെച്ച് റോഡിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിൽ അതിവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട വാഹനം സമീപത്തെ കടയിലേക്കും ഇടിച്ചു കയറി. ​അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കടയുടെ ഷട്ടർ തകർന്നിട്ടുണ്ടെങ്കിലും, അപകടസമയത്ത് കടയുടെ മുൻവശത്തോ റോഡരികിലോ കാൽനടയാത്രക്കാരോ മറ്റു ആളുകളോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവായി . നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് ഭാഗികമായി മറിഞ്ഞ നിലയിലായിരുന്നു. ​വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാർ ആർക്കും തന്നെ പരിക്കുകൾ ഇല്ല . സംഭവത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. അമിതവേഗതയാണോ അതോ ഡ്രൈവർക്ക് ഉണ്ടായ പെട്ടെന്നുള്ള അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.