പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് 2 കോടി രൂപയുടെ കേന്ദ്രഫണ്ട്.

ഈരാറ്റുപേട്ട.കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി ബ്ലോക്കിന്റെയും കുത്തിവയ്പ്പ് കേന്ദ്രത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ ഹെൽത്ത് മിഷൻ (NHM), എച്ച്.എൽ.എൽ (HLL) എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

​കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. പുതിയ ഒ.പി ബ്ലോക്കിനായി 1.43 കോടി രൂപയും, കുത്തിവയ്പ്പ് കേന്ദ്രത്തിനായി 55 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.പരിശോധനയിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.പി നാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, വാർഡ് കൗൺസിലർ ജെയിംസ് കുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ, നാഷണൽ ഹെൽത്ത് മിഷൻ എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു