പ്രാദേശികം

സിജി ഗ്രാമോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ്‌ ഇൻഡ്യാ (സിജി) ഗ്രാമദീപംകുട്ടികൾക്കും ഗ്രാമദർശകുമാർക്കും വേണ്ടി ജില്ലാ തലത്തിൽ നടത്തിയ ഗ്രാമോത്സവംകോട്ടയം ജില്ലാ പ്രസിഡന്റ് സാജിദ് എ. കരിം ഉൽഘാടനം ചെയ്തു. ഈരാറ്റുപേട്ട അൽമനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി പി.പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. എച്ച്.ആർ ഡയറക്ടർ നിഷാ എം.എം, ജില്ലാ ട്രഷറർ എം.എഫ്. അബ്ദുൽ ഖാദർ, കോർഡിനേറ്റർ അമീർ പി. ചാലിൽ, വിമൻസ് കളക്ടീവ് സെക്രട്ടറി റസീനാ ജാഫർ, ജില്ലാ കമ്മിറ്റിയംഗം കെ.എം. ജാഫർ, ഗ്രാമ ദർശകുമാരായ റിയാസ് കങ്ങഴ, അമീനാ സിറാജ്, ഫസീല മാഹിൻ എന്നിവർ സംസാരിച്ചു.

ഗ്രാമദീപം ജില്ലാ കോർഡിനേറ്റർ തസ്നീം കെ. മുഹമ്മദ് സ്വാഗതവും വിമൻസ് കളക്ടീവ് മേഖലാ പ്രസിഡന്റ് നസീറാ എൻ നന്ദിയും പറഞ്ഞു.മൂന്നാം ക്ലാസ്സ്‌ മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായി സ്കിൽ ഫോർ ടുഡേ, സ്ട്രെംഗ്ത് ഫോർ ടുമോറോ എന്ന വിഷയത്തിൽ സിജി റിസോഴ്‌സ് പേഴ്സൺ ഷറഫ് പി ഹംസ ക്ലാസ് നയിച്ചു.കുട്ടികൾക്കായി രണ്ട് കാറ്റഗറികളിലായി മലയാളം പ്രസംഗവും (വിഷയം- യുദ്ധവും സമാധാനവും)മാപ്പിളപ്പാട്ട് മൽസരങ്ങളും സംഘടിപ്പിച്ചു.

ഗ്രാമദീപങ്ങളുടെ ആഭിമുഖ്യത്തിൽ ഇതുവരെ കുട്ടികൾക്കും അമ്മമാർക്കും വേണ്ടി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണം സ്റ്റേറ്റ് എച്ച്.ആർ ഡയറക്ടർ നിഷാ എം.എം വിതരണം ചെയ്തു.രണ്ട് കാറ്റഗറികളിലായി കുട്ടികൾക്ക് വേണ്ടി മലയാളം പ്രസംഗം (വിഷയം- യുദ്ധവും സമാധാനവും )മാപ്പിളപ്പാട്ട്  മൽസരങ്ങളും സംഘടിപ്പിച്ചു.ഗ്രാമദീപങ്ങളുടെ ആഭിമുഖ്യത്തിൽ ഇത് വരെ കുട്ടികൾക്കും അമ്മമാർക്കും വേണ്ടി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണം സ്റ്റേറ്റ് എച്ച്.ആർ ഡയറക്ടർ നിഷാ എം.എം. വിതരണം ചെയ്തു.