ഈരാറ്റുപേട്ട.യു. പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സിജി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഈ മാസം 12, 13, 14 തീയതികളിൽ ഭരണങ്ങാനം ഓശാനാ മൗണ്ടിൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും. ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുക, നേത്യത്വ വാസന പരിപോഷിപ്പിക്കുക, മയക്കുമരുന്ന് ബോധവൽക്കരണം ,
സൈബർ ബോധവൽക്കരണം, പേരൻ്റിംഗ് , മൂല്യബോധവൽക്കരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിജി എല്ലാ ജില്ലകളിലും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് ഓശാനമൗണ്ടിൽ നടക്കുന്നത്. പ്രഫ എ.എം റഷീദ്, എം എഫ് അബ്ദുൽ ഖാദർ, എം എം നിഷ, പി.പി എം നൗഷാദ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിളിക്കുക: 94475 07641