കോട്ടയം : 'നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാം' എന്ന പ്രമേയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പായ സമ്മർ ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ
ശ്രീ. ബെന്യാമിൻ മുഖ്യാതിഥിയായി പങ്കെടുത്തു.
കോട്ടയം ജില്ലയിലെ പാലാ ഓശാന മൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രൊഫ. റഷീദ് എം എം അധ്യക്ഷത വഹിച്ചു. ടി എൻ സി ഡിപ്പാർട്മെന്റ് ഡയറക്ടർ ഷാഹിദ് എളേറ്റിൽ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
സ്റ്റുഡന്റസ് വർക്ക്ഷോപ്പ് പ്രൊജക്റ്റ് ഡയറക്ടർ ഷബീറ പി ടി,എച്ച്.ആർ.ഡയറക്ടർ നിഷ എം.എം, ക്യാമ്പ് ഡയറക്ടർ.പി.പി.എം. നൗഷാദ്, ഫാക്കൽറ്റി ലീഡർ അൻഷാദ് അതിരമ്പുഴ, അമീൻ മുഹമ്മദ്,അമീർ പി. ചാലിൽ, ഷറഫ് പി.ഹംസ,അബിൻ സി. ഉബൈദ്,ആസിം അഹമ്മദ്, മാഹീൻ എ കരിം, മുഹമ്മദ് ഷബീബ് ഖാൻ, തസ്നി മാഹീൻ എന്നിവർ സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് എം എഫ് അബ്ദുൽ ഖാദർ സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷുഹൈബ് നന്ദിയും പറഞ്ഞു.